ഓട്ടൊ - ടാക്സി തൊഴിലാളികൾ കണ്ണൂരിൽ കലക്ടറേറ്റ് മർച്ച് നടത്തി

google news
ssss

കണ്ണൂർ : പതിനഞ്ചു വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കൽ നയം പിൻവലിക്കുക,ഓട്ടൊ ടാക്സികൾക്ക് കണ്ണൂർ എയർപോർട്ടിൽ ഏർപ്പെടുത്തിയ പ്രവേശന നിരോധനം പിൻവലിക്കുക, കള്ള ടാക്സി തടയാൻ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ കലക്ട്രേറ്റ് മർച്ച് നടത്തി.ഓട്ടൊ - ടാക്സി - ലൈറ്റ് മോട്ടോർ ഫെഡറേഷ (സി.ഐ.ടി.യു) ൻ്റെ നേതൃത്വത്തിൽ നടത്തിയ സമരം സി.ഐ.ടി.യു സംസ്ഥാന സിക്രട്ടറി കെ.പി.സഹദേവൻ ഉൽഘാടനം ചെയ്തു.യു.വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വി.കെ.ബാബുരാജ്, കെ.ജയരാജൻ, ടി.പി.ശ്രീധരൻ, എം.ചന്ദ്രൻ ,കെ.ബഷീർ, പി.പ്രകാശൻ എന്നിവർ സംസാരിച്ചു.

Tags