ചാർജ് വർദ്ധനവ് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ തൊഴിലാളികൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി
തിരുവനന്തപുരം: പെട്രോൾ, ഡീസൽ , ഗ്യാസ് വില ദിവസം തോറും കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ്റെ (എ കെ എസ് എ ടിയു ) എച്ച് എം എസ് നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി . മാർച്ച് എച്ച്എംഎസ് സംസ്ഥാന ജനറൽ സക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു.. 2022 ൽ സർക്കാർ നിശ്ചയിച്ച ചാർജ് വാങ്ങിക്കൊണ്ടാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ഇപ്പോഴും സർവീസ് നടത്തുന്നത്. അതിനു ശേഷം പലതവണകളായിപെട്രോൾ, ഡീസൽ, ഗ്യാസ് വില വൻതോതിൽ വർദ്ധിച്ചു.
ഇതിനു പുറമേ വിവിധ ഇനത്തിലുള്ള ഫീസുകളും, നികുതി കളും, സർവീസ് ചാർജുകളും വർധിപ്പിച്ചു. കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവിൻ്റെ ഫലമായി തൊഴിലാളികളുടെ ജീവിത ചെലവും ഇരട്ടിയോളമായി വർദ്ധിച്ചു. ഇതിൻ്റെയൊക്കെ ഫലമായി കേരളത്തിലെ 8 ലക്ഷത്തോളം ഓട്ടോ തൊഴിലാളികളും 40 ലക്ഷത്തോളം വരുന്ന അവരുടെ കുടുംബാംഗങ്ങളും പട്ടിണിയുടെ വക്കിലാണ്.. ഈ സാഹചര്യത്തിൽ ഓട്ടോ റിക്ഷകളുടെമിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കുക , ഓരോ കിലോമീറ്ററിനും സർക്കാർ നിശ്ചയിക്കുന്ന നിരക്ക് തൊഴിലാളികൾക്ക് ലഭിക്കും എന്നുറപ്പാക്കുന്ന തരത്തിൽ സർക്കാർ വിജ്ഞാപനത്തിൽ വ്യക്തത വരുത്തുക, ഓട്ടോ തൊഴിലാളികൾക്ക് വെട്ടിക്കുറച്ച വാർധക്യ കാല പെൻഷൻ പൂർണമായും അനുവദിക്കുക, സി എഫ് , ക്ഷേമ നിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രധാനപ്പെട്ടപ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത് . ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന് ഈ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം സമർപ്പിച്ചു.
എ.കെ.എസ് എ ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ കസ്തൂരി ദേവൻ അദ്ധ്യക്ഷത വഹിച്ചു. . സംസ്ഥാന ജന.സെക്രട്ടറി എൻ. ലക്ഷ്മണൻ , യൂണിയൻസംസ്ഥാന നേതാക്കളായ മനോജ് സാരംഗ് , പേരൂർ ശശിധരൻ, എസ് മനോഹരൻ ,അബ്ദുറഹിമാൻ ചിറയിൽ, കെ.എസ് ജോഷി, ഐഡി മനോജ്, പി.ചന്ദ്രബോസ്, അഡ്വ പത്മപ്രഭാ ജ്യോതി , അബ്ദുൾ സലാം, തുടങ്ങിയ വർപ്രസംഗിച്ചു . കമറുദ്ദീൻ വാരം, ജയരാജൻ സി കെ, മഹമൂദ് വിവി, ശശിധരൻ പോള, അബ്ദുൾ റാസിഖ് , സലീം എ എം തുടങ്ങിയവർ നേതൃത്വം നൽകി.
.jpg)

