ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോ, ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

Auto and taxi workers march to Collectorate to protest fuel price hike

കണ്ണൂർ: ഓട്ടോ, ടാക്സി ചാർജ്ജ് പുനർനിർണ്ണയം നടത്തണമെന്ന് ആവശ്യപ്പെട്ടും പെട്രോൾ ഡീസൽ - സി എൻ ജി വാഹനങ്ങൾക്ക് സബ്സിഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഓട്ടോ, ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കളക്ടറേറ്റ് മാർച്ചും പ്രതിഷേധ ധർണയും നടത്തി. 

സി.ഐ.ടി യു ജില്ലാ ജന. സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് യു.വി രാമചന്ദ്രൻ അദ്ധ്യക്ഷനായി. കെ ജയരാജൻ, എം.സിഹരിദാസൻ, ടി പി ശ്രീധരൻ, എന്നിവർ സംസാരിച്ചു എ.വി പ്രകാശൻ, സി ശ്രീജിത്ത്, കെ കെ ഗംഗാധരൻ എചന്ദ്രൻ , എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനസെക്രട്ടറി വി കെ ബാബുരാജ് സ്വാഗതം പറഞ്ഞു.

Tags