ആലപ്പുഴയിൽ അസാപ് കേരളയുടെ സൗജന്യ തൊഴില്‍ മേള
പഠനമൊക്കെ കഴിഞ്ഞ് ഒരു ജോലിക്കായി ശ്രമിക്കുന്നവരാണോ നിങ്ങൾ. എന്നാൽ അങ്ങനെ ഉള്ളവർക്കിതാ അസാപ് കേരള സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ് കേരളയുടെ ആലപ്പുഴ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ ഡിസംബര്‍ 20ന് ആണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായി കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികൾ ജോബ് ഡ്രൈവില്‍ പങ്കെടുക്കുന്നുണ്ട്.
tRootC1469263">10 ,പ്ലസ് ടു,ഐ റ്റി ഐ, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് യോഗ്യതയുള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡേറ്റയും , അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 20ന് ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. കൂടാതെ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുന്‍കൂട്ടി https://forms.gle/wkXkZUbhrL5Srx8H8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോണ്‍: 9495999682
.jpg)


