ആറളത്തെ സങ്കടക്കടലിലാഴ്ത്തി രഘു യാത്രയായി, വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ആറളംഫാം പുനരധിവാസ മേഖലയിലെ ജനങ്ങള്‍

കണ്ണൂര്‍: ആറളത്ത്പത്താംബ്‌ളോക്കില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച രഘുവിന്റെ മൃതദേഹം ശനിയാഴ്ച്ച ഉച്ചയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍സംസ്‌കരിച്ചു. മൃതദേഹം ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിച്ചപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.റവന്യു വനംവകുപ്പ് അധികൃതര്‍ക്കെതിരെയാണ് ഫാമിലെ പുനരധിവാസ മേഖലയില്‍ താമസിക്കുന്നവര്‍ പ്രതിഷേധിച്ചത്. പത്താം ബ്‌ളോക്കില്‍ ആനയിറങ്ങിയാല്‍ഏഴാംബ്‌ളോക്കില്‍ പോകുന്ന വനംവകുപ്പ് വാച്ചര്‍മാരാണ് ഇവിടെയുളളതെന്നും ഇവര്‍രാത്രികാലങ്ങളില്‍ കാട്ടാനയിറങ്ങിയാല്‍ ഒന്നും ചെയ്യാറില്ലെന്നും ഫാംനിവാസിയായ ഒരാള്‍ ആരോപിച്ചു.
ജില്ലാകലക്ടറോടാണ് തങ്ങള്‍ക്ക് സംസാരിക്കേണ്ടതെന്നും കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ഫാം നിവാസികള്‍ ആവശ്യപ്പൈട്ടു. വനം,റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആറളം ഫാംനിവാസികളുടെ രോഷം കൂടുതല്‍പ്രകടിപ്പിച്ചത്. ഫാമില്‍ തമ്പടിച്ച ആനകളെ തുരത്താന്‍ നടപടിസ്വീകരിക്കണമെന്നും തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ ഭയമുണ്ടെന്നും ഇവര്‍ പറഞ്ഞു.
ശനിയാഴ്ച്ച ഉച്ചയോടെയാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ആറളത്തെ പത്താംബ്‌ളോക്കിലെവീട്ടിലെത്തിച്ചത്.വീടിനടുത്തുതന്നെയാണ് സംസ്‌കാരം നടത്തിയത്. അഡ്വ.സണ്ണി ജോസഫ് എം. എല്‍. എ, ഡി.സി.സിപ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. രഘുവിന്റെമൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍അനാഥരായ മൂന്ന്കുട്ടികളുടെയും വയോധികയായ അമ്മയുടെയും നിലവിളി കൂടി നിന്നവരെയും സങ്കടക്കടലിലാഴ്ത്തയിരുന്നു.