മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആന്തൂർ നഗരസഭ
തളിപ്പറമ്പ : സംസ്ഥാനത്ത് ഷിഗല്ല നിപ പോലുള്ള മാരക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാകുന്നതിന്റെ ഭാഗമായി നഗരസഭ കൗൺസിലർമാർ, ആശാവർക്കർമാർ, സ്കൂൾ പ്രധാന അധ്യാപകർ, അങ്കണവാടി വർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ വിപുലമായ യോഗം വിളിച്ചു ചേർത്തു.

ധർമശാല കൽക്കോ ഹാളിൽ വെച്ച് നടന്ന യോഗം നഗരസഭ ചെയർപേഴ്സൺ ശ്രീമതി വി. സതീദേവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദീപ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ശ്രീ മനോജ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മോറാഴ ഫിഷറീസ് ഹെൽത്ത് സെന്ററിലെ ഡോക്ടർ ഐശ്വര്യ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ കെ വി പ്രേമരാജൻ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമന മുരളീധരൻ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി മോഹനൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പത്മനാഭൻ, മോറാഴ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് അജിത ടീച്ചർ, പറശ്ശിനി കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ആശാ വർക്കർ ജീവന, തളിയിൽ അങ്കണവാടി വർക്കർ സീന എന്നിവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അജിത്ത് നന്ദിയും പറഞ്ഞു.
.jpg)

