ഓപ്പറേഷൻ തൂഫാൻ നർകോട്ടിക് ഹണ്ടിന്റെ പ്രചരണാർത്ഥം കണ്ണൂർ തളിപ്പറമ്പിൽ ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു
തളിപ്പറമ്പ് : ഓപ്പറേഷൻ തൂഫാൻ നർകോട്ടിക് ഹണ്ടിന്റെ പ്രചരണാർത്ഥം തളിപ്പറമ്പ് പോലീസിന്റെയും എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും നടത്തി. ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.റൂറൽ ജില്ലാ പോലീസ് ചീഫ് ഉമേഷ് ഗോയൽ അധ്യക്ഷനായി.നഗരസഭ ചെയർമാൻ പി കെ സുബൈർ മുഖ്യാതിഥിയായി.സി ഐ അജിത്ത് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റി ഷിജി വട്ടക്കാട്ട്,ടി ബാലകൃഷ്ണൻ,കെ വി മുഹമ്മദ് കുഞ്ഞി,നോർത്ത് എ ഇ ഒ കെ ഇ മനോജ്, കണ്ണൂർ റൂറൽ അഡീഷണൽ എസ് പി എൻ ആർ ജയരാജ്, ഡി വൈ എസ് പി വി വി മനോജ്,കെ ഇ പ്രേമചന്ദ്രൻ,എക്‌സൈസ് ഇൻസ്‌പെക്ടർ, ജെ ജോസഫ്,വി വി ഷാജി,അസ്ബർ ബാബു,യദു കൃഷ്ണ, എ എസ് ഐ കെ മുഹമ്മദലി,കെ എസ് റിയാസ്,സി അബ്ദുൽ ഖാദർ, ശ്രീധർ സുരേഷ്,സൂപ്പർ സിദ്ധീഖ് പങ്കെടുത്തു.

ചിറവക്ക് നിന്നാരംഭിച്ച റാലിയിൽ വ്യാപാരികൾ,വിവിധ സ്കൂൾ എസ് പി സി കേഡറ്റുകൾ, സ്പോർട്സ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ അണിനിരന്നു.ബസ്റ്റാന്റ് പരിസരത്ത് ലഹരിക്കെതിരെ ഫുട് ബോൾ ഷൂടൗട്ട്, കൈയ്യൊപ്പ്,ഫ്ലാഷ് മോബ്,എകാംഗ നാടകം തുടങ്ങിയവ അരങ്ങേറി.
.jpg)

