കാടാമ്പുഴ ഭഗവതി ദേവസ്വം ഡയാലിസിസ് സെന്റർ & ചാരിറ്റിറ്റബിൾ ഡിസ്‌പെൻസറിയിലേയ്ക്ക് ആംബുലൻസ് കൈമാറി
Thu, 16 Mar 2023

വളാഞ്ചേരി : ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ ആൻഡ് ചാരിറ്റിറ്റബിൾ ഡിസ്‌പെൻസറിയിലേക്ക് മഞ്ചേരി സ്വദേശി ജയരാജ് സമർപ്പിച്ച ആംബുലൻസിന്റെ താക്കോൽ ദാനം ഡയാലിസിസ് സെന്ററിൽ വെച്ച് നടന്നു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി
ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി. ക്ഷേത്രത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടേയും റീഡിങ്ങ് റൂമിന്റേയും ഉദ്ഘാടനവും പ്രസിഡണ്ട് എം ആർ മുരളി നിർവഹിച്ചു.
ചടങ്ങിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർ അധ്യക്ഷനായി. ദേവസ്വം മാനേജർ എം വി മുരളീധരൻ, ദേവസ്വം സൂപ്രണ്ട്മാരായ പി പി മീര, പി കെ രവി, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. നമിത, ഫാർമസിസ്റ്റ് കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.