വ്യാജ സ്വർണ്ണപ്പണയ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ

google news
ssss

സുൽത്താൻബത്തേരി : വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ബാങ്കേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ്  അസോസിയേഷൻ  സുൽത്താൻബത്തേരി വായനാ ഡിയാ റിസോർട്ടിൽ വെച്ച് നടന്ന പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനം  സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ഗോപു നിർവഹിച്ചു. വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള പ്രൈവറ്റ്  ബാങ്കേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ജില്ല പ്രസിഡൻറ് എം ഡി  അലക്സാണ്ടർ അധ്യക്ഷൻ ആയിരുന്നു.

വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ജില്ലാ സെക്രട്ടറി ഏലിയാസ് തോട്ടുങ്കൽ  റിപ്പോർട്ടും, വയനാട് ജില്ലാ ട്രഷറർ ബിജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.  ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി കെ സുനിൽ കുമാർ,  ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി കെ  രാജേശ്വരൻ ,  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മോഹൻ കുമാർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ്, കിഷോർ വി ജോസ്, ഡാമിൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ബത്തേരി താലൂക്ക് പ്രസിഡൻറ് ജോൺസൺ ഡിജെ നന്ദിയും പറഞ്ഞു.

Tags