അഖിലേന്ത്യ വോളിക്ക് നാടുകാണിയില്‍ തുടക്കം ; പുലരുംവരെ തടിച്ചുകൂടിയത് ആയിരങ്ങള്‍

naadukanivolley

തളിപ്പറമ്പ: അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന് നാടുകാണിയില്‍ തുടക്കമായി. അഖിലേന്ത്യ വോളി കാണാന്‍ നാടുകാണിയില്‍ എത്തിയത് സംഘാടകരെ പോലും അതിശയിപ്പിക്കുന്ന കാണികള്‍. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി ഒരുക്കിയിരുന്നെങ്കിലും കളി തുടങ്ങുന്നതിന് മുന്നേ തന്നെ ഗ്യാലറി നിറഞ്ഞ് കവിഞ്ഞിരുന്നു. പുരുഷന്‍മാരെ കൂടാതെ സ്ത്രീകളും കുട്ടികളും കളി കാണാന്‍ എത്തിയവരില്‍പ്പെടും. നാടുകാണി അക്ഷരാര്‍ത്ഥത്തില്‍ കാണികളുടെ നാടായി മാറുകയായിരുന്നു.

കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നടക്കം കാണികള്‍ എത്തിയിരുന്നു. ഉദ്ഘാടന ദിവസം രണ്ട് മല്‍സരമാണ് ഉണ്ടായത്. മൈഗ്രൂപ്പ് വാട്‌സ്ആപ്പ് കൂട്ടായ്മയും തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും മൊബൈല്‍ സിറ്റി ആലക്കോടും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നടന്‍ സന്തോഷ് കീഴാറ്റൂര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ബോക്‌സിംഗ് താരം കെ.സി ലേഖ, എറണാകുളം ജില്ലാ ജഡ്ജി കെ. സോമന്‍ മുഖ്യാതിഥികളായി. കെ.വി രാഘവന്‍, പി.ടി ശ്രീജ, പവിത്രന്‍

Share this story