ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണം :വനിതാ കമ്മീഷൻ
ആലപ്പുഴ :ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവൻ ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മീഷൻ സിറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. വസ്തു സംബന്ധമായ തർക്കം, അയൽവാസികൾ തമ്മിലുള്ള തർക്കം തുടങ്ങിയ കേസുകൾ ആണ് കൂടുതലും കമ്മീഷന് മുൻപാകെ എത്തിയത്. സ്ത്രീകൾക്ക് മേൽ ലോൺ പോലെയുള്ള കടബാധ്യതകൾ കൂടുന്നു എന്നും കമ്മീഷൻ പറഞ്ഞു.
tRootC1469263">ആകെ ലഭിച്ച 87 പരാതികളിൽ 27 പരാതികൾ തീർപ്പാക്കി.12 എണ്ണത്തിൽ പൊലീസ് റിപ്പോർട്ടും രണ്ടെണ്ണത്തിൽ ജാഗ്രതാ സമിതി റിപ്പോർട്ടും തേടി. 46 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അദാലത്തിൽ വനിത കമ്മീഷൻ പാനൽ അംഗങ്ങളായ അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനിസ ജബ്ബാർ, കൗൺസിലർ ആതിര ഗോപി, വനിത കമ്മീഷൻ എസ് ഐ മഞ്ജു, പൊലീസ് ഉദ്യോഗസ്ഥർ, വനിത കമ്മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

