ആലപ്പുഴയിൽ വെറ്ററിനറി സർജൻ, പി.ജി,യു.ജി വെറ്റ് ഒഴിവുകൾ
Feb 6, 2026, 19:22 IST
ആലപ്പുഴ ജില്ലയിലെ മൊബൈൽ സർജറി യൂണിറ്റിലേക്ക് പി.ജി.വെറ്റ്, യു.ജി.വെറ്റ് തസ്തികയിലേക്കും ഹരിപ്പാട് ബ്ലോക്കിലേക്ക് രാത്രികാല അടിയന്തര മൃഗചികിൽസ സേവനത്തിന് വെറ്ററിനറി സർജൻ തസ്തികയിലേക്കും താൽക്കാലികമായി നിയമനം നടത്തുന്നു. വാക്ക്- ഇൻ -ഇന്റർവ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മണി മുതൽ 12 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. വെറ്ററിനറി സയൻസിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യതകൾ. (പി.ജി.വെറ്റിന് വെറ്ററിനറി സയൻസിലെ മാസ്റ്റർ ബിരുദം -സർജറി) ഫോൺ : 0477-2252431.
tRootC1469263">.jpg)


