ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം

teacher
teacher

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ ഹയർസെക്കന്ററി ടീച്ചർ കെമിസ്ട്രി തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. കാഴ്ച പരിമിതരുടെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗക്കാരെ നിയമാനുസൃതം പരിഗണിക്കും. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും 50 ശതമാനത്തിൽ കുറയാത്ത മാർക്കുമാണ് യോഗ്യത.

tRootC1469263">

ബിഎഡും സെറ്റും അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 13 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Tags