ആലപ്പുഴ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) യിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

court

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ)യിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് നിയമിക്കുന്നതിനായി യോഗ്യരായ അഡ്വക്കേറ്റുമാരുടെ പാനൽ തയാറാക്കുന്നതിന് ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് -2012 ലെ ചട്ടം 32 പ്രകാരം ഏഴു വർഷത്തിൽ കുറയാത്ത പ്രാവീണ്യമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 

ഫോട്ടോ പതിച്ച ബയോഡാറ്റ, എൻറോൾമെന്റ് സാക്ഷ്യപത്രം, മേൽവിലാസം, ജനനത്തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷകൾ ജൂലൈ 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി  നേരിട്ടോ തപാൽ മുഖേനയോ കളക്ടറേറ്റിൽ  ലഭ്യമാക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ:0477-2251676, 2252580.
 

Tags