കടലിൽ കുടുങ്ങിയ 42 തൊഴിലാളികളെ രക്ഷപ്പെടുത്തി

sea


ആലപ്പുഴ :  പ്രൊപ്പല്ലറിലേക്കുള്ള ഷാഫ്റ്റ് തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ 42 മത്സ്യബന്ധന തൊഴിലാളികളെയും  വള്ളവും ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ രക്ഷപ്പെടുത്തി.വ്യാഴാഴ്ച രാവിലെ 6.25 നാണ് അഴീക്കൽ തുറമുഖത്തിന് സമീപം ‘ഓങ്കാരം’ എന്ന വള്ളം ഷാഫ്റ്റ് തകരാർ മൂലം കുടുങ്ങിയതായി വിവരം ലഭിച്ചത്.ഉടൻ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഫിഷറീസ് പട്രോൾ ബോട്ടും റെസ്ക്യൂ ടീമും സ്ഥലത്തേക്ക് തിരിച്ചു.

തുടർന്ന് 8.45 ഓടെ വള്ളവും അതിലുണ്ടായിരുന്ന 42 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി അഴീക്കൽ ഹാർബറിൽ എത്തിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ സി.പി.ഒ ആദർശ്, ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് എന്നിവർ പങ്കെടുത്തു.

Tags