ആലപ്പുഴ ജില്ലയിൽ ഡിസംബർ അഞ്ചിന് (കാറ്റഗറി നമ്പർ 609/2024) പി എസ് സി അഭിമുഖം
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ പി എസ് (കാറ്റഗറി നമ്പർ 609/2024) തസ്തികയിലേക്കു 2025 ഓഗസ്റ്റ് 11ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഡിസംബർ അഞ്ചിന് (രാവിലെ 10.30) കേരള പബ്ലിക് സർവീസ് കമ്മീഷൻ, ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
tRootC1469263">ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വ്യക്തിഗത മെമ്മോ അയക്കില്ല. ഉദ്യോഗാർഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്‌മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്. ഫോൺ 0477 2264134.
.jpg)

