ആലുവയിൽ ഓയിൽ കമ്പനിക്ക് തീപിടിച്ചു: ഒരു മരണം

The young man's head caught fire while repairing a car in Malappuram

ആലുവ : എടയാർ വ്യവസായ മേഖലയിലെ പി.ജി. ലൂബ്രിക്കന്റ്‌സ് എന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ വലിയൊരു സ്ഫോടന ശബ്ദത്തോടെയാണ് കമ്പനിയിൽ തീ പടർന്നത്. അപകടസമയത്ത് മുപ്പതോളം ജീവനക്കാർ കമ്പനിക്കുള്ളിൽ ഉണ്ടായിരുന്നു. പരിക്കേറ്റ നിരവധി തൊഴിലാളികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന തീയണയ്ക്കുന്നതിനിടെയാണ് കമ്പനിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ആറ് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ഓയിൽ കമ്പനിയായതിനാൽ തീ അതിവേഗം പടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. എടയാർ മേഖലയിൽ മുൻപും ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ വ്യവസായ ശാലകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Tags