സർക്കാരിന്റെ കാലാവധിക്കുള്ളിൽ മൂന്ന് ലക്ഷം വനിതകൾക്ക് തൊഴിൽ ഉറപ്പാക്കും: മന്ത്രി എം ബി രാജേഷ്
ആലപ്പുഴ :സർക്കാരിന്റെ കാലാവധിക്കുള്ളിൽ മൂന്ന് ലക്ഷം വനിതകൾക്ക് തൊഴിൽ ഉറപ്പാക്കുമെമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞുആലപ്പുഴ ജില്ലാപഞ്ചായത്തിൻ്റെ 'പെണ്ണിടം' വർക്കിംഗ് വിമൻസ് ഹോസ്റ്റലിൻ്റെ ശിലാസ്ഥാപനം ജെൻഡർ പാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളം സ്ത്രീ സുരക്ഷയിൽ മാത്രമല്ല അവർക്ക് തുല്യ നീതിയും പദവിയും ഉറപ്പാക്കുന്നതിലും ഏറെ മുന്നിലാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് സംസ്ഥാനത്ത് 50 ശതമാനമായി വർധിപ്പിക്കും. ഇത് കേരളത്തിലെ കുടുംബങ്ങളിൽ 56000 കോടിരൂപ എത്തി ചേരുന്നതിനു വഴിയൊരുക്കുകയും സംസ്ഥാനം ഇതിലൂടെ വലിയ സാമ്പത്തിക കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നും മന്ത്രി പറഞ്ഞു .
tRootC1469263">കേരളം സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിൽ ഒരു മാതൃക സംസ്ഥാനമാണ്. കേരളത്തിലെ 19,379 വാർഡുകളിൽ ഇതിനായി ജാഗ്രത സമിതികൾ ഉണ്ട് . 1,39000 പേർ ഇതിൽ അംഗങ്ങളാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന കാവൽ സേനയാണ് ജാഗ്രത സമിതികൾ എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. മന്ത്രി കെട്ടിടത്തിന്റെ രൂപരേഖയും ചടങ്ങിൽ പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി എസ് താഹ, ബിനു ഐസക്ക് രാജു, വത്സല മോഹൻ, എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ റിയാസ്, ഹേമലത മോഹൻ, എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് എസ് ഇന്ദു, ജില്ലാ ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്മി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാർ മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

