കരിപ്പുഴ തോട്ടിലെ ഒരുമുട്ടുകളിലെ തടസ്സം നീക്കണം : മന്ത്രി എം ലിജു

Excise Minister M Liju says the UDF government will bring a liquor policy that takes into account the state's situation.

ആലപ്പുഴ : കരിപ്പുഴ തോട്ടിൽ ഒരു മുട്ടുകളിൽ മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒഴിവാക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകി എക്സൈസ് സഹകരണവും മന്ത്രി എം ലിജു.മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കാണ്  നിർദേശം നൽകിയത്.നീരൊഴുക്ക് തടസ്സപ്പെട്ട എരുവ മേഖലയിൽ മന്ത്രി നേരിട്ട് സന്ദർശനവും നടത്തി.

മാലിന്യങ്ങൾ അടിഞ്ഞുകൂടി പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെട്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മൂഴിയാർ അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ ജലനിരപ്പും ഉയർന്നിരുന്നു. വെള്ളപ്പൊക്ക സമയത്ത് ഒഴുകിവരുന്ന പായലും മാലിന്യങ്ങളും കരിപ്പുഴ തോടിൽ സ്ഥാപിച്ചിരിക്കുന്ന ഓരുമുട്ടുകളിൽ തടഞ്ഞുനിൽക്കുന്നതായിരുന്നു വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായി നിന്നിരുന്നത്. അടിയന്തരമായി മാലിന്യം നീക്കം  ചെയ്യും.
ഓരുമുട്ടുകളിൽ മാലിന്യം തങ്ങിനിൽക്കുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി വിശദമായ റിപ്പോർട്ട്‌ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. റിപ്പോർട്ട്‌ ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വെള്ളപ്പൊക്ക ഭീഷണിയും വീടുകളിൽ വെള്ളം കയറിയ സാഹചര്യവും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലാകെ 53 ക്യാമ്പുകളാണ് ഇതിനോടകം പ്രവർത്തനം തുടങ്ങിയത്. 813 കുടുംബങ്ങളിലായി 2635 ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്തുക്കളും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കായംകുളം മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചുചേർത്തിരുന്നു. കാർത്തികപ്പള്ളി, മാവേലിക്കര തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, തദ്ദേശ സ്വയംഭരണ, ഇറിഗേഷൻ, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, പൊലീസ്, ഫയർഫോഴ്‌സ്‌ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുകയും മുന്നൊരുക്കങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

Tags