ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി മിൽമ ആലപ്പുഴ ഡെയറി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നു

Milma

ആലപ്പുഴ: ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ ഭാഗമായി നവംബർ 24, 25 തീയതികളിൽ ആലപ്പുഴ പുന്നപ്രയിൽ സ്ഥിതിചെയ്യുന്ന മിൽമ സെൻട്രൽ പ്രൊഡക്ട്‌സ് ഡെയറി പൊതുജന സന്ദർശനത്തിന് തുറന്നു കൊടുക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശന സമയം.

tRootC1469263">

പൊതുജനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങളും ഡെയറിയിലെ പ്രവർത്തനക്രമങ്ങളും അടുത്തറിയാനുള്ള അപൂർവ്വ അവസരം ഈ ദിവസം ലഭ്യമാകുന്നതാണ്. സന്ദർശകരുടെ സൗകര്യാർത്ഥം പ്രത്യേക സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. വിവിധ മിൽമ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ഈ ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

ഇന്ത്യയിലെ ധവള വിപ്ലവത്തിന് അടിത്തറയിട്ട ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 നാണ് രാജ്യം ദേശീയ ക്ഷീരദിനം ആചരിക്കുന്നത്. ഈ സന്ദർശന ദിനങ്ങൾ ക്ഷീരമേഖലയെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് മിൽമയുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനും സാധിക്കും.

Tags