എടത്വ-പൊടിയാടി റൂട്ടിൽ ബസ് സർവീസ് താത്കാലികമായി നിർത്തി: കെ എസ് ആർ ടി സി

ksrtc

ആലപ്പുഴ : അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് നെടുമ്പ്രം വെളളക്കിണർ ഭാഗത്തും, എടത്വ-കളങ്ങര ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും, കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ പ്രസ്തുത റൂട്ടിലൂടെയുളള ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചതായി കെ എസ് ആർ ടി സി എടത്വ ഇൻസ്പെക്ടർ ഇൻ ചാർജ് അറിയിച്ചു.

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ ആലപ്പുഴയിൽ നിന്നും എടത്വ വരെയും, തിരുവല്ലയിൽ നിന്നും പൊടിയാടി വരെയും നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. ഹരിപ്പാട് ഡിപ്പോയിൽ നിന്നും വീയപുരം പാലം വരെയും, വീയപുരം- ഹരിപ്പാട് സർവീസും നടത്തുന്നുണ്ട്. എടത്വ ഡിപ്പോയിൽ നിന്നും ബൈ റൂട്ട് സർവ്വീസായ എടത്വ-തായേങ്കേരി-ചങ്ങനാശ്ശേരി സർവീസും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
 

Tags