അനധികൃത മത്സ്യബന്ധനം: ചെന്നിത്തലയിൽ ഫിഷറീസ് വകുപ്പിന്റെ കർശന നടപടി, പിഴ ഈടാക്കി

No illegal fishing, including from rivers; Fisheries Department bans fishing

ആലപ്പുഴ : ഫിഷറീസ് വകുപ്പ് മാന്നാർ മത്സ്യഭവന്റെ നേതൃത്വത്തിൽ ഊത്തമത്സ്യങ്ങളുടെ സംരക്ഷണത്തിനും അനധികൃത മത്സ്യബന്ധന  പ്രവർത്തനങ്ങൾ തടയുന്നതിനും ലക്ഷ്യമാക്കി ചെന്നിത്തല പഞ്ചായത്തിൽ  വള്ളാംകടവ്, തേവർ കടവ്, സ്വാമി ചിറ, ഒന്നാം ബ്ലോക്ക്, പാമ്പനം ചിറ, മൂന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ വിപുലമായ  പെട്രോളിങ്  നടത്തി.

മത്സ്യങ്ങളുടെയും ജലാശയത്തിന്റെയും സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിച്ച തടയണങ്ങൾ പൊളിച്ചു നീക്കുകയും ജലാശയങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യ കൂടുകൾ  നീക്കം  ചെയ്യുകയും ചെയ്തു.

നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയവർക്ക് നിയമാനുസൃതം നോട്ടീസ് നൽകുകയും പിഴ അടപ്പിക്കുകയും ചെയ്തു. ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ സ്വീകരിക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ  നസീമ ജലാലിന്റെ നേതൃത്വത്തിൽ നടന്ന പെട്രോളിംഗിൽ ഫിഷറീസ് ഓഫീസർ അമൽ, ഫിഷറീസ് അസിസ്റ്റന്റ് അഖിൽ,  അക്വാകൾച്ചർ   പ്രമോട്ടർ  അന്നമ്മ സജി,  സീ റസ്ക്യൂ സ്ക്വാഡ് അംഗങ്ങളായ ബാസ്റ്റിൻ , സാലസ് എന്നിവർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്രോളിങ് നടത്തുമെന്നും അനധികൃത മീൻപിടിത്തം കണ്ടെത്തിയാൽ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്‌ട്, 2010 പ്രകാരം കർശന നടപടിയെടുക്കുമെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.
  ഫോൺ : 0477 2251103.

Tags