കനത്ത മഴ : ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Alert for the next three hours; Red alert in North Kerala; possibility of heavy rain and strong winds across the state.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (03-08-2026) അവധി പ്രഖ്യാപിച്ചു. മൂഴിയാർ ഡാം തുറന്നുവിടാനുള്ള സാധ്യത പരിഗണിച്ചും കടലാക്രമണവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും എന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു.

അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. അതേസമയം പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്.

Tags