ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ; ഡിസംബറോടെ പൂർത്തിയാക്കണം: കെ സി വേണുഗോപാൽ എം പി

FCRA Bill was brought at a time when Kerala MPs were absent; Opposition will try at any cost to prevent its passage, says KC Venugopal MP

ആലപ്പുഴ :ജില്ലയിലെ ടൂറിസം സാധ്യതകൾ വിപുലമാക്കുന്ന സ്വദേശി ദർശൻ--ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ ഭാഗമായി ബീച്ച്, കമ്മേർഷ്യൽ, വാട കനാലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തികൾ ഡിസംബറോടെ പൂർത്തിയാക്കണമെന്ന് ആലപ്പുഴ എംപി കെ സി വേണുഗോപാൽ. നിർമ്മാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീച്ചിൽ വിവിധ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. 

ബീച്ചിലേക്കുള്ള നടപ്പാത വികസിപ്പിക്കണം. ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായി. 19 കിയോസ്കുകളുടെയും ബീച്ച് റസ്റ്റോറന്റിന്റെ നവീകരണവും ഉടൻ ആരംഭിക്കും. നിലവിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ നവീകരണവും തുടരുകയാണ്. പുന്നമട കായലിനടുത്തായി ടെർമിനൽ കെട്ടിടവും വ്യൂവിങ് ഗ്യാലറിയും നിർമ്മിക്കും. ആറു മേഖലകമായിട്ടാണ് കനാലിന്റെ ഇരുകരകളും വികസിപ്പിക്കുന്നത്; നൈറ്റ് ലൈഫിന് ഉതകുന്ന വിധം വെളിച്ച സംവിധാനങ്ങളും ഒരുക്കി കനാലിന്റെ ഇരുവശവും മനോഹരമാക്കും. നവംബർ 14ന് കേന്ദ്ര സംസ്ഥാന സർക്കാർ വിഭാഗങ്ങളുടെ സംയുക്ത പരിശോധനയുണ്ടാകുമെന്നും എംപി അറിയിച്ചു.ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർ ഷാജി വി നായർ, കെ ടി ഐ എൽ എം ഡി ഡോ കെ മനോജ്‌കുമാർ, ഉദ്യോഗസ്ഥർ, നിർവഹണ ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

Tags