ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി പങ്കാളിത്തം ശ്ലാഘനീയം: ജി സുധാകരൻ എം എൽ.എ

G Sudhakaran says he is unaware of his name appearing in Sasidharan Kartha's diary

ആലപ്പുഴ :  ക്ഷയരോഗ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജോഷ് (ജോയിന്റ് സ്‌ക്വാഡ് ഫോർ ഹെൽത്ത്) ക്യാമ്പയിനിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്ലാഘനീയമെന്ന് ജി സുധാകരൻ എം.എൽ.എ. ജോഷ് ക്യാമ്പയിന്റെ ജില്ലാതല പരിപാടി ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിത കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷയരോഗ നിർണയ മാര്ഗങ്ങള് കൂടുതൽ സാർവത്രികമാക്കണമെന്നും കൂടുതൽ യുവജന പങ്കാളിത്തം ബോധവത്കരണ പ്രവർത്തനങ്ങളിൽ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷയരോഗ നിർമ്മാർജ്ജനത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന ജോഷ് ക്യാമ്പയിനിൽ ഭാഗമാകുന്ന എൻ.സി.സി, എൻ.എസ്.എസ്., മൈ ഭാരത് എന്നീ സംഘടനകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ജോഷ് ടീം ജില്ലയിൽ രൂപീകരിച്ചു. ക്ഷയരോഗ മുക്തമായ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആദരവും ചടങ്ങിൽ സമ്മാനിച്ചു.  ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ എ എം നൗഫൽ,  അഡീഷണൽ ജില്ല മജിസ്‌ട്രേട്ട് എസ് പ്രേംജി, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ദിലീപ് കുമാർ എസ് ആർ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു, എൻ.സി.സി. കമാൻഡിംഗ് ഓഫീസർ കേണൽ മോഹൻ ചന്ദ്ര, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. എസ് ലക്ഷ്മി, ഡോ. ആർ സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു. ജില്ല ടി ബി ഓഫീസർ ജോഷ് ടീം അംഗങ്ങൾക്കുള്ള പരിശീലനത്തിനു നേതൃത്വം നൽകി.

Tags