തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ്: സ്ഥാനാർഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാം

Assembly elections: 28 nomination papers filed in Kasaragod district on Saturday

ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികൾക്കും നിഷ്‌കർഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ  അറിയിച്ചു.

സ്ഥാനാർഥികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിൻ്റെഅടിസ്ഥാനത്തിലായിരിക്കും സ്ഥാനാർഥികളുടെ ചെലവ് കണക്കാക്കുക.റേറ്റ് ചാർട്ടിലെ നിരക്കിൻ്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികൾ അവരുടെ ചെലവുകൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്. ഇതിൻ്റെപകർപ്പ് നോഡൽ ഓഫീസർ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ്  ഫിനാൻസ് ഓഫീസറുടെ  കാര്യാലയത്തിൽ  (കളക്ട്രേറ്റ്)പരിശോധനയ്ക്ക് ലഭ്യമാണ്.

Tags