ഡിജിറ്റൽ സെൻസസ് 2027: ഉദ്യോഗസ്ഥരുടെ നാല് ദിവസത്തെ പരിശീലനം സമാപിച്ചു

alapuuzha

ആലപ്പുഴ : രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന്റെ രണ്ടാം ഘട്ടമായി ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ തല സെൻസസ് ഉദ്യോഗസ്ഥരുടെ നാല് ദിവസത്തെ പരിശീലനം സമാപിച്ചു.  എ.ഡി.എം. സി. പ്രേംജി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.

ജനുവരി–ഫെബ്രുവരി മാസങ്ങളിലായി രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് (പോപുലേഷൻ എന്യൂമറേഷൻ) ആരംഭിക്കും. ഈ ഘട്ടത്തിൽ ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനായി 40 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇത്തവണയും വ്യക്തികൾക്ക് സ്വന്തം വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനം ലഭ്യമാകും. ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് ഈ സൗകര്യം തുടങ്ങും. ഇതിലൂടെ വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ നൽകാൻ സാധിക്കും. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരിശീലകരും ഡാറ്റ പ്രോസസ് അസിസ്റ്റന്റുമാരായ സജിത്ത് രാജ്, കെ. ശ്രീകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ, സെൻസസ് ചാർജ് ഓഫീസർമാർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 

Tags