സെൻസസ് 2027 : ആലപ്പുഴ ജില്ലയിൽ ആദ്യ ഡിജിറ്റൽ സെൻസസിന്റെ രണ്ടാം ഘട്ട പ്രവർത്തന പരിശീലനത്തിനു തുടക്കം
ആലപ്പുഴ : രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന്റെ ജില്ലയിലെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന്റെ ദ്വിദിന പരിശീലനം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. പ്രിൻസിപ്പൽ സെൻസസ് ഓഫിസറും ജില്ലാ കളക്ടറുമായ ഷാജി വി നായർ പരിശീലനം ഉദ്‌ഘാടനം ചെയ്തു. രാജ്യപുരോഗതിക്ക് വേണ്ടുന്ന സുപ്രധാനമായ വിവരശേഖരണ പ്രക്രിയയാണ് സെൻസസ് അതിനാൽ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജനുവരി-ഫെബ്രുവരി മാസങ്ങളിലായി രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് (പോപുലേഷൻ എന്യൂമറേഷൻ) ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ സംബന്ധിച്ച 40 ചോദ്യങ്ങൾക്കാണ് മറുപടി ശേഖരിക്കേണ്ടത്. ഇക്കുറിയും വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാവുന്ന സെൽഫ് എന്യൂമറേഷൻ സംവിധാനം ലഭ്യമാണ്; ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുന്നതിനു 15 ദിവസം മുൻപ് സെൽഫ് എന്യൂമറേഷൻ തുടങ്ങും.
ജില്ലയിലെ ആദ്യ ഘട്ട സെൻസസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ചടങ്ങിൽ ജില്ലാ കളക്ടർ ആദരിച്ചു. എ ഡി എം സി പ്രേംജി, സബ് കളക്ടർ ഡോ സി ശക്തിവേൽ, സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരിശീലകരും ഡാറ്റ പ്രോസസ്സ് അസ്സിസ്റ്റന്റുമാരായ സജിത്ത് രാജ്, കെ ശ്രീകുമാർ, ജില്ലാ തല ഉദ്യോഗസ്ഥർ, സെൻസസ് ചാർജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


