ആലപ്പുഴയിൽ വെറ്ററിനറി സർജൻ നിയമനം; അഭിമുഖം 21 ന്
ആലപ്പുഴയിൽ വെറ്ററിനറി സർജൻ നിയമനം; അഭിമുഖം 21 ന്
Oct 20, 2025, 20:54 IST
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കുള്ള വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 21 ന് രാവിലെ 10.30 ന് നടക്കും. ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. വെറ്ററിനറി സയൻസിൽ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യനുള്ള കഴിവ്, എൽ എം വി ലൈസൻസ് എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2252431
.jpg)

