ആലപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്
May 22, 2025, 18:10 IST
ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്രചിറയിൽ വിദ്യ (മതിമോൾ -42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭർത്താവിൻറെ സംശയം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. രാമങ്കരി ജംങ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു ദമ്പതികൾ.
tRootC1469263">മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് അന്വേഷണം തുടങ്ങി.
.jpg)


