ആലപ്പുഴയിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

sreekutty

ആലപ്പുഴ : പാചകം ചെയ്യുന്നതിനിടെ വിറകടുപ്പിൽ നിന്ന് വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന ശ്രീക്കുട്ടി (45) ആണ് മരിച്ചത്. വടക്കേവെളിയിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യയാണ്.
കഴിഞ്ഞ പതിനെട്ടിന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. പഴയ വീട്ടിലെ അടുക്കളയിലെ വിറകടുപ്പിൽ തീപിടിപ്പിച്ച ശേഷം മുകളിൽ നിന്ന് സാധനമെടുക്കാൻ അടുപ്പിന്റെ വശത്ത് കയറിയപ്പോൾ ശ്രീക്കുട്ടിയുടെ വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

പൊള്ളലേറ്റ ശ്രീക്കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. മകൻ: അഭിജിത് (ടി എം എം സി ചേർത്തല).

Tags