അഗ്നിസുരക്ഷ മുന്നൊരുക്കങ്ങളുമായി ആലപ്പുഴ കളക്ട്രേറ്റിൽ മോക്ക് ഡ്രിൽ നടത്തി

mockdrill

ആലപ്പുഴ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, അഗ്നിരക്ഷാ സേന,  പോലീസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ല കളക്ട്രേറ്റ് സമുച്ചയത്തിൽ ഫയർ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ, കെട്ടിടത്തിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ വിലയിരുത്തി.

ജില്ലാ കളക്ടർ ഷാജി വി നായർ നേതൃത്വം നൽകി. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ ഡിഫൻസ് വളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കെട്ടിടത്തിന്റെ മുകൾ നിലകളിൽനിന്നുള്ള റോപ്പ് റെസ്ക്യൂ, സ്ട്രെച്ചർ റെസ്ക്യൂ, എമർജൻസി മെഡിക്കൽ ട്രയാജ്, പ്രഥമശുശ്രൂഷ എന്നിവയുൾപ്പെടെയുള്ള രക്ഷാപ്രവർത്തന രീതികളും പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Tags