ആലപ്പുഴ ജില്ലിലെ 111 ലൊക്കേഷനുകളിൽ അക്ഷയ സംരംഭകരാകാൻ അവസരം

'Akshaya Kendras are not business centers'; No right to charge service charge - High Court

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, ആലപ്പുഴ ജില്ലയിലെ 111 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 90 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 15 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 2026 ജനുവരി 1 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി സമർപ്പിക്കേണ്ടത് ബാധകമാണ്). ഓൺലൈനായിട്ടാണ് അപേക്ഷ നൽകേണ്ടത്. 
അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം /വാടക മുറി സൗകര്യമുള്ളവർക്കും വെയ്‌റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി -വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.

ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് : https://lbsedp.Ibscentre.in/akshaya26/

അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എൽ.ബി.എസ് ഹെൽപ് ലൈൻ നം: 0471 2560311, 312, വാട്ട്സ് ആപ്പ്: 9400923669 എന്നീനമ്പറുകളിലോ Ibscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിൻ്റെ 0477- 2248130, 2258135 എന്ന നമ്പറുകളിലോ, adpoalp.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
[20/02, 6:01 pm] Sajimon Bharathi: പട്ടണക്കാട് റെയില്‍വേ ഗേറ്റ് അടച്ചിടും

തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 27 (പട്ടണക്കാട് ഗേറ്റ്) ഫെബ്രുവരി 21ന് രാവിലെ എട്ട് മണി മുതല്‍ 23 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 28 (ഉഴുവ ഗേറ്റ്) വഴി പോകണം.
[20/02, 6:02 pm] Sajimon Bharathi: അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു

ചെങ്ങന്നൂര്‍ ഐ.സി.ഡി.എസ്. പരിധിയില്‍ വരുന്ന അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മൂന്നിന് പകല്‍ രണ്ട് മണി. ഫോണ്‍: 0479-2452934, 9188959686
[20/02, 6:12 pm] Sajimon Bharathi: കെട്ടിടം പൊളിക്കുന്നതിന് ലേലം 

സമഗ്ര ശിക്ഷ കേരള ആലപ്പുഴയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഓഫീസ് കെട്ടിടവും അനുബന്ധ ടോയ്ലറ്റ് ബ്ലോക്കും പൊളിച്ച് അവശിഷ്ടങ്ങള്‍ (അടിത്തറയിലുള്ള മണ്ണ്, ഓട്ടിസം സെന്റര്‍, ഓഫീസിന് മുന്‍വശത്തുള്ള ഷെഡ് ഒഴികെ) നീക്കം ചെയ്യുന്നതിന് ലേലം ക്ഷണിച്ചു. കെട്ടിട അവശിഷ്ടങ്ങളുടെ വിലയായി സ്ഥാപനത്തിന് നല്കുവാന്‍ കഴിയുന്ന പരമാവധി വിലയാണ് ലേലത്തില്‍ രേഖപ്പെടുത്തേണ്ടത്. ലേല തീയതി മാര്‍ച്ച് മൂന്ന്. സ്ഥലം ബി.ആര്‍.സി ചേര്‍ത്തല. കെട്ടിടം പരിശോധിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും ചേര്‍ത്തല ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0478-2820756
[20/02, 6:42 pm] Sajimon Bharathi: വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി , കേരള വനിതാ കമ്മീഷൻ, പി എം ജി , പട്ടം പി ഓ , തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭിക്കണം.
[20/02, 6:47 pm] Sajimon Bharathi: എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം'' 2025-26 - കരട് ഗുണഭോക്തൃ  പട്ടിക പ്രസിദ്ധീകരിച്ചു  

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് നടപ്പിലാക്കി വരുന്ന ''എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം'' മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായ ബാങ്കിംഗ് സര്‍വ്വീസ്, സിവില്‍ സര്‍വ്വീസ്, യുജിസി - നെറ്റ്, ഗേറ്റ്/മാറ്റ് വിഭാഗത്തിന്റെ 2025-26 വര്‍ഷത്തെ കരട്  ഗുണഭോക്തൃ പട്ടിക www.egrantz.kerala.gov.inഎന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് മറ്റ് ആക്ഷേപങ്ങള്‍/പരാതികള്‍ ഉള്ളവര്‍ ഫെബ്രുവരി 21ന് വൈകുന്നേരം നാല് മണിക്കുള്ളില്‍ എറണാകുളം മേഖലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ എറണാകുളം മേഖലാ ഓഫീസ്: 0484 - 2983130, ഇ-മെയില്‍ : bcdderanakulam@gmail.com

Tags