എ.കെ.ജി ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

google news
SAF

കണ്ണൂർ: എ.കെ.ജി ആശുപത്രി നേത്രാലയ ആൻഡ് പയ്യന്നൂർ ഐ ഫൗണ്ടേഷൻ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഐ ഇൻസ്റ്റിറ്റ്യൂട്ട് താണയിൽ തുടങ്ങുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മെയ് 23 ന് രാവിലെ 10.30 ന് താണ നേത്രാലയ കോംപ്ളക്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒപ്റ്റിക്കൽ വിഭാഗത്തിന്റെ ഉദ്ഘാടനം ഇ.പി ജയരാജനും ഫാർമസി ഉദ്ഘാടനം കെ.കെ ശൈലജ എം.എൽ.എയും നിർവഹിക്കും. തീയേറ്റർ കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനനും ലേസർ റും ഉദ്ഘാടനം എം.വി ജയരാജനും നിർവഹിക്കും.

ആശുപത്രി മുൻ സാരഥികളെ വി.ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ എ, കെ.പി മോഹനൻ എം.എൽ എ തുടങ്ങിയവർ ആദരിക്കും. വാർത്താ സമ്മേളനത്തിൽ ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ . മറ്റു ഭാരവാഹികളായ കെ.എൻ മോഹനൻ നമ്പ്യാർ, ഡോ.കെ.പി ബാലകൃഷ്ണ പൊതുവാൾ, കെ.വികാസ് , മുകേഷ് അത്താണി എന്നിവർ പങ്കെടുത്തു.

Tags