കണ്ണൂര്‍നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: എ. ഐ. വൈ. എഫ് കാല്‍നടജാഥ നടത്തി

dsg

കണ്ണൂര്‍: നഗരത്തിലെ വെട്ടിപൊളിച്ച റോഡുകളുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക, കോര്‍പ്പറേഷന്‍ അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ ഐവൈ എഫ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ കാല്‍നടജാഥ നടത്തി. കോര്‍പറേഷന് മുന്നില്‍ നിന്നും സി പി ഐ കണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ എം സപ്ന, എ ഐവൈ എഫ് മണ്ഡലം സെക്രട്ടറിയും ജാഥ ലീഡേറുമായ എ കെ ഉമേഷിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു.

പി കെ മൊയ്തു അധ്യക്ഷത വഹിച്ചു.  എ ഐ എസ് എഫ്  ജില്ലാ സെക്രട്ടറി പി  എ ഇസ്മായില്‍, കെ  വി പ്രശോഭ് എന്നിവര്‍ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളില്‍ ലീഡര്‍ എ കെ ഉമേഷ്, ഡെപ്യുട്ടി ലീഡര്‍ എം പി  അമീര്‍,എം പി വി രശ്മി, പി വി ധീരജ് എന്നിവര്‍ സംസാരിച്ചു.സമാപന യോഗം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗര്‍ ഉദ്ഘാടനം ചെയ്തു. ടി പി നൗഫല്‍ അധ്യക്ഷത വഹിച്ചു.

Share this story