കീച്ചേരി കുന്നിൽ വാഹനാപകടം : നാലുപേർക്ക് പരുക്കേറ്റു
Sat, 18 Mar 2023

കണ്ണൂർ: കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ കീച്ചേരി കുന്നിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിർത്തിയിട്ട ബസിലിടിച്ചു കാർ തകരുകയായിരുന്നു. കാറിലുണ്ടായവർക്കാണ് പരിക്ക് പറ്റിയത്.കൂവേരി സ്വദേശികളായ നാരായണി(58) സോനു കൃഷ്ണ(7), കൃഷ്ണൻ(63), രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ രാജേഷിന്റെ നില ഗുരുതരമാണ് ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പരിക്കേറ്റവരിൽ മൂന്നു പേരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച പുലർച്ചെയാണ് അപകട മുണ്ടായത്. വാഹനമോടിച്ച രാജേഷ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ വിവരം