എസ്.ഐ ആർ കളളവോട്ട് ഇല്ലാതാക്കിയെന്ന് അബ്ദുള്ളക്കുട്ടി

Abdullakutty says SIR has eliminated fraudulent voting

കണ്ണൂർ:എസ്ഐആറിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ്  ഇതൊന്നും ഈ തെരഞ്ഞെടുപ്പിൽ കള്ളവോട്ടും ഇരട്ട വോട്ടും നടക്കില്ലെന്നും  ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ രാധാ  വിലാസം യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇതിന്  ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. കുടുംബസമേതമാണ് ബിജെപി നേതാവായ എ.പി അബ്ദുല്ലക്കുട്ടി വോട്ട് ചെയ്യാൻ എത്തിയത്.

Tags