ആവേശോജ്വലമായി എ.ബി.സി. കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കണ്ണൂരിൽ തുടക്കമായി
കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് സംഘടിപ്പിക്കുന്ന എ.ബി.സി. കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. കണ്ണൂര്‍ പോലീസ് ടര്‍ഫില്‍ വെച്ച് നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഡയറക്ടറും എ.ബി.സി. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടറുമായ കെ. മുഹമ്മദ് മദനി നിര്‍വഹിച്ചു. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ ജുവല്‍ ജോസ്, റെഡ് മറൈനേഴ്‌സ് പ്രസിഡന്റ് കെ. ശ്രീയാഷ്,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എ.ബി.സി. കപ്പ് എന്ന പേരില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് റീജിയന്‍ അടിസ്ഥാനത്തിലാണ് ഫാന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
വിജയികളാകുന്ന ടീമിന് 10,000 രൂപയും ട്രോഫിയും ഗിഫ്റ്റുകളും രണ്ടാം സ്ഥാനക്കാര്‍ക്ക് 6,000 രൂപയും ട്രോഫിയും ഗിഫ്റ്റുകളും നല്‍കും. സെമി ഫൈനലിലെത്തുന്ന എല്ലാ ടീമുകള്‍ക്കും മെഡലുകളും നല്‍കുന്നുണ്ട്. ലീഗ് അടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ജെന്ന മറൈനേഴ്‌സ് കക്കാട്, റെഡ് മറൈനേഴ്‌സ് കാസര്‍ഗോഡ്, റെഡ് മറൈനേഴ്‌സ് ജി.ഫ്.സി. കമ്പിൽ, റെഡ് മറൈനേഴ്‌സ് സ്‌പോര്‍ട്ടിറ്റിയൂഡ് കക്കാട്, റെഡ് മറൈനേഴ്‌സ് തളിപ്പറമ്പ്, റെഡ് മറൈനേഴ്‌സ് കടമ്പേരി, റെഡ് മറൈനേഴ്‌സ് ഏച്ചൂർ, റെഡ് മറൈനേഴ്‌സ് ചാലാട് തുടങ്ങിയ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി. ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് (03-05-2026) നടക്കും.
.jpg)

