ആരോഗ്യ സർവകലാശാല അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, മഴവെള്ള സംഭരണി ഉദ്ഘാടനം നാളെ

google news
pinarayi vijayan

മു​ള​ങ്കു​ന്ന​ത്തു​കാ​വ് : കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ, മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ​യി​ടു​ന്ന മൂ​ന്ന് പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച പ​രീ​ക്ഷാ​ഭ​വ​നും വി​ജ്ഞാ​ന്‍ ഭ​വ​നും ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യം, സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സ് സ​മു​ച്ച​യം, ര​ണ്ട് കോ​ടി ലി​റ്റ​ർ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കീ​ട്ട് മൂ​ന്നി​ന് സ​ർ​വ​ക​ലാ​ശാ​ല അ​ങ്ക​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ർ​വ​ക​ലാ​ശാ​ലാ പ്രൊ ​ചാ​ൻ​സ​ല​റും ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യ വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ, ഉ​ന്ന​ത വി​ദ്യാ​ഭാ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു, വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍മാ​ന്‍ സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി എം.​എ​ല്‍.​എ, ഡോ. ​സി.​പി. വി​ജ​യ​ൻ, ര​ജി​സ്ട്രാ​ര്‍ ഡോ. ​എ.​കെ. മ​നോ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

 

Tags