തിരുവല്ലയിൽ സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വെള്ളത്തിൽ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങി മരിച്ചു

...a young man who went fishing in the water with friends in Thiruvalla drowned after the boat capsized and got caught in the gill net.
...a young man who went fishing in the water with friends in Thiruvalla drowned after the boat capsized and got caught in the gill net.

മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു

തിരുവല്ല : തിരുവല്ലയിലെ വള്ളംകുളം കാവുങ്കലിൽ സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വെള്ളത്തിൽ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങി മരിച്ചു. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കാവുങ്കൽ ജംഗ്ഷന് സമീപത്തെ ദാനപ്പള്ളി പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങവേ ഒഴുക്കിൽപ്പെട്ട വള്ളം തലകീഴ് മറിയുകയായിരുന്നു.

tRootC1469263">

മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും സംഭവം കണ്ട് ഓടിയെത്തിയ സമീപവാസികളും ചേർന്ന് രഞ്ജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് കാറിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിക്കപ്പ് ഡ്രൈവർ ആയിരുന്നു മരിച്ച രഞ്ജിത്ത്.