വോട്ടർ പട്ടിക പരിഷ്‌കരണം: കരട് വോട്ടർ പട്ടിക ഡിസംബർ 23ന്

PATHANAMTHITTA
PATHANAMTHITTA

പത്തനംതിട്ട : പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷൻ ഫോം ശേഖരണവും ഡിജിറ്റൈസേഷനും  ഡിസംബർ 18 നു അവസാനിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു. കലക്ടറേറ്റിൽ ജില്ലാ തലത്തിൽ ചേർന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബി. എൽ. എ മാരുടെ സഹായത്തോടെ ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് പരിശോധിച്ചതിനു ശേഷം കുറ്റമറ്റ രീതിയിൽ ഡിസംബർ 23 ന്  കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. 

tRootC1469263">

ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് കേസുകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന വോട്ടർമാരുടെ വിവരം ജില്ലാകലക്ടറുടെ വെബ് പേജിൽ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. വോട്ടർമാർക്ക് സംശയ നിവാരണത്തിനും സഹായത്തിനുമായി ബന്ധപ്പെട്ട ബി.എൽ.ഒമാരെയും കൺട്രോൾ റൂമിനെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കൺട്രേൾ റൂം ഫോൺ നമ്പർ- 0468 2224256.

Tags