വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

KONNI


പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിർവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷനായി. 

ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.വി അമ്പിളി, ജില്ല പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രിയ എസ് തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ റോബിൻ മോൻസി, അംഗങ്ങളായ ഡി. ശിവദാസ്, പി.സി ശ്രീകുമാർ, സൗദാ റഹിം, സി. സുമേഷ്, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം അഞ്ജലി ശങ്കർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്. ഹരികൃഷ്ണൻ, അക്രഡിറ്റഡ് എഞ്ചിനീയർ (ഇൻ-ചാർജ്ജ്) പി. അശോക് കുമാർ എന്നിവർ പങ്കെടുത്തു. പദ്ധതി ലക്ഷ്യവം ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ജോയിന്റ് ബി.ഡി.ഒ എൻ ഉണ്ണികൃഷ്ണൻ നായർ വിശദീകരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് പദ്ധതി നടപ്പാക്കുന്നത്.

Tags