വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അതിഥി അധ്യാപക നിയമനം

recruitment

പത്തനംതിട്ട : വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ മാത്തമറ്റിക്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യത:  ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ്. ഇവരുടെ അഭാവത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.

 ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് പട്ടിക, എസ്.എസ്.എല്‍.സി/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 22 രാവിലെ 10 ന് വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671.

Tags