തിരുവല്ല സെന്റ് തോമസ് റ്റി.റ്റി.ഐ.യുടെ ശതാബ്ദി വിളംബര ഘോഷയാത്ര തിരുവല്ല ഡി.വൈ.എസ്.പി. ആഷാദ് എസ്. ഫ്ലാഗ് ഓഫ് ചെയ്തു
തിരുവല്ല സെന്റ് തോമസ് റ്റി.റ്റി.ഐ.യുടെ ശതാബ്ദി ഉദ്ഘാടന പരിപാടികളുടെ മുന്നോടിയായി നടന്ന ശതാബ്ദി വിളംബര ഘോഷയാത്രയ്ക്ക് തിരുവല്ല ഡി.വൈ.എസ്.പി. ആഷാദ് എസ്. ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ വികാരി ജനറാൾ വെരി. റവ.ജോർജ് മാത്യു കൈമാറിയ ദീപശിഖ കോർപ്പറേറ്റ് മാനേജർ ലാലിക്കുട്ടി പി.യും പ്രിൻസിപ്പാൾ മറിയം തോമസും ഏറ്റുവാങ്ങി,
tRootC1469263">അധ്യാപക വിദ്യാർത്ഥിയും വോളിബോൾ താരവുമായ അനിൻ ജേക്കബ് വർഗീസിന് കൈമാറി. ലോക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ റവ. സുബിൻ ഡി. മാമ്മൻ പ്രാർത്ഥിച്ചാരംഭിച്ച റാലി തിരുവല്ലയുടെ നഗരവീഥിയിലൂടെ സഞ്ചരിച്ച് നഗരമധ്യത്തിൽ സമ്മേളിച്ചു .
യോഗത്തിൽ വെരി.റവ. ജോർജ് മാത്യു, മുൻ പ്രിൻസിപ്പൽ ഷാജി ജോർജ്, ജോളി സിൽക്സ് അസിസ്റ്റന്റ് മാനേജർ വിജയ് പോൾ, പ്രിൻസിപ്പൽ മറിയം തോമസ്, എലിസബത്ത് ജേക്കബ്, നാൻസി എലിസബത്ത് വർഗീസ്,സുബിൻ ഡി മാത്യു എന്നിവർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു
.jpg)


