തിരുവല്ല മണ്ഡലത്തിലെ പ്രവൃത്തികളുടെ അവലോകനം നടത്തി

Thiruvalla constituency

പത്തനംതിട്ട :  തിരുവല്ല മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വർഗീസ് മാമൻ എംഎൽഎയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പ ഹാളിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവ ഉപയോഗിച്ച് 2017-18 മുതൽ 2025-26 സാമ്പത്തിക വർഷം വരെയുള്ള പദ്ധതികളുടെ അവലോകനമാണ് നടത്തിയത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എംഎൽഎ പറഞ്ഞു. 

നദികളുടെയും തോടുകളുടെയും പുനരുദ്ധാരണം, ഓട നിർമ്മാണം തുടങ്ങി ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തികൾ വേഗത്തിലാക്കാനും നിർദ്ദേശിച്ചു.ദീർഘനാളായി പൂർത്തിയാകാത്ത  പ്രവൃത്തികളിൽ അടുത്ത യോഗത്തിന് മുൻപ് കൃത്യമായ പുരോഗതി ഉണ്ടാകണമെന്ന് ജില്ലാ കലക്ടർ എ നിസാമുദ്ദീൻ പറഞ്ഞു. ഉദ്യോഗസ്ഥർ പ്രവൃത്തികളുടെ പുരോഗതി എഡിസി പോർട്ടലിൽ കൃത്യമായി ചേർക്കണമെന്നും കലക്ടർ പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags