തിരുവല്ലയിലെ മന്നം കരച്ചിറ - ചാലക്കുഴി റോഡിൽ ടിപ്പർ ലോറി വെള്ളക്കെട്ടിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

The tipper lorry overturned into the flood on the Mannam Karachira Chalakudy road in Tiruvalla
The tipper lorry overturned into the flood on the Mannam Karachira Chalakudy road in Tiruvalla

തിരുവല്ല : തിരുവല്ലയിലെ മന്നം കരച്ചിറ - ചാലക്കുഴി റോഡിൽ മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി റോഡിൻറെ തിട്ടയിടിഞ്ഞ് 'വെള്ളക്കെട്ടിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും നീക്കം ചെയ്ത മണ്ണുമായി ചാലക്കുഴി ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

tRootC1469263">

വണ്ടി വെള്ളക്കെട്ടിലേക്ക് മറിഞ്ഞതിന് പിന്നാലെ ഡ്രൈവർ വിഷ്ണു, ക്ലീനർ നകുൽ എന്നിവർ ഇടതുവശത്തെ വാതിൽ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തിയിട്ടുണ്ട്. ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. എട്ടടിയോളം വെള്ളം നിറഞ്ഞ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്