തിരുവല്ല നിരണത്ത് തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു

The house was completely gutted in a fire at Thiruvalla Niranam
The house was completely gutted in a fire at Thiruvalla Niranam

തിരുവല്ല: തിരുവല്ലയിലെ നിരണത്ത് തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. നിരണം പതിനൊന്നാം വാർഡിൽ വാഴച്ചിറയിൽ വി കെ സുഭാഷിന്റെ വീടാണ് കത്തി നശിച്ചത്. വീടിന് തീപിടിച്ചതിനൊപ്പം പാചകവാതക സിലിണ്ടറും പൊട്ടിത്തെറിച്ചു.

ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സുഭാഷും ഭാര്യ ശ്രീജയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ട് മുറികളും അടുക്കളയോടും ചേർന്ന മരപ്പലക ഉപയോഗിച്ച് നിർമ്മിച്ച വീടാണ് അഗ്നിക്ക് ഇരയായത്. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വസ്തുവിന്റെ ആധാരവും അടക്കം എല്ലാം കത്തി നശിച്ചു.

The house was completely gutted in a fire at Thiruvalla Niranam

സംഭവം കണ്ട് എത്തിയ സമീപവാസികൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തി. തുടർന്ന് ഹരിപ്പാട്, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ സംഘങ്ങൾ എത്തിയെങ്കിലും വീട് പൂർണമായും കത്തി നശിക്കുകയായിരുന്നു.

Tags