വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ അധ്യാപക നിയമനം

teacher

പത്തനംതിട്ട :  വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (യോഗ്യത - ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഫസ്റ്റ് ക്ലാസ്), ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (യോഗ്യത - ബന്ധപ്പെട്ട വിഷയത്തിൽ ഐ.റ്റി.ഐ/ഡിപ്ലോമ) തസ്തികകളിലാണ് നിയമനം. 

ഉദ്യോഗാർഥികൾ ബയോഡേറ്റാ, മാർക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 രാവിലെ 10 ന്   കോളജ് കാര്യാലയത്തിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 266671.
 

Tags