എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി. എസ് വിജയൻ അന്തരിച്ചു

SNDP Yogam Asst Secretary P S Vijayan passes away
SNDP Yogam Asst Secretary P S Vijayan passes away

തിരുവല്ല : എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കുന്നന്താനം നവീനത്തിൽ പി.എസ് വിജയൻ (72) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 1.30ന് മരണം സംഭവിച്ചു. 

മൃതദേഹം നാളെ ഉച്ചയ്ക്കുശേഷം മൂന്നിന് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ ഓഫിസിലും തുടർന്ന് വിലാപയാത്രയായി കുന്നന്താനം ശാഖയിലും പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിക്കും. സംസ്ക്കാരം ചൊവ്വ രാവിലെ 11ന് വീട്ടുവളപ്പിൽ. എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥനാണ്.

tRootC1469263">

എസ്.എൻ.ഡി.പി.യോഗം 50  കുന്നന്താനം ശാഖയുടെ യൂണിയൻ കമ്മിറ്റി അംഗം. തിരുവല്ല യൂണിയൻ കൗൺസിലർ, ഡയറക്ടർ ബോർഡ് മെമ്പർ, യൂണിയൻ സെക്രട്ടറി, എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് മെമ്പർ, യോഗം കൗൺസിലർ, മാവേലിക്കര, കോഴഞ്ചേരി, വാമനപുരം, വർക്കല- ശിവഗിരി, അടൂർ, റാന്നി എന്നീ യൂണിയനുകളിൽ അഡ്മിനിസ്ട്രേറ്ററായും യോഗം മൈക്രോഫിനാൻസ് സംസ്ഥാന കോർഡിനേറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയംഗം, ശ്രീനാരായണ ട്രേഡ് യൂണിയൻ സ്ഥാപകനേതാവ്, ജനതാദൾ (എസ്) നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ : പൊയ്കയിൽ കുടുംബാംഗം പുഷ്പമ്മ പി.കെ. മകൻ : നവീൻ വിജയ് . മരുമകൾ: പ്രീതി രവീന്ദ്രൻ. ചെറുമക്കൾ : വൈഗ, ഗംഗ

Tags