പത്തനംതിട്ടയിൽ സ്കൂൾ ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
പത്തനംതിട്ടയിൽ സ്കൂൾ ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
Oct 28, 2025, 14:15 IST
പത്തനംതിട്ട : കോന്നിയിൽ, സ്കൂൾ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ സാമൂഹ്യവിരുദ്ധർ സെൻറ് ജോർജ്ജ് ഹൈസ്കൂളിന്റെ ബസിന് നേരെ തുടർച്ചയായി ആക്രമണം നടത്തുന്നു. ഏറ്റവും ഒടുവിൽ, ബസിന്റെ പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിനുപുറമെ, ബസിന്റെ പമ്പിലേക്കുള്ള ഓസ് (hose) പോലും അഴിച്ചുവിട്ടിട്ടുണ്ട്.
tRootC1469263">ഈ സംഭവം സ്കൂൾ ബസിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു. ഡ്രൈവർ പതിവുപോലെ കുട്ടികളെ വിളിക്കാനായി പുറപ്പെട്ട സമയത്ത് സ്റ്റിയറിങ് പെട്ടെന്ന് പ്രവർത്തനരഹിതമാകുകയായിരുന്നു (സ്റ്റക്ക് ആവുകയായിരുന്നു). എങ്കിലും, ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ അപകടം ഒഴിവാക്കാനായി.
.jpg)

